t

കൊല്ലം: ജലവിഭവ വകുപ്പിന്റെ പമ്പ് ഹൗസുകളിൽ ഓട്ടോമേറ്റഡ് പമ്പിംഗ് ആരംഭിച്ചപ്പോൾ, സി​സ്റ്റത്തി​ലെ പോരായ്മ മൂലം പലേടത്തും കുടി​വെള്ളം മുടങ്ങുന്നു. മോ​ട്ടോ​റു​കൾ മൊ​ബൈൽ ഫോ​ണി​ന്റെ സ​ഹാ​യ​ത്തോ​ടെ പ്ര​വർ​ത്തി​പ്പി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. 10 മു​തൽ 20 മിനുട്ടുവ​രെ പ​മ്പ് ഹൗ​സു​കൾ, നേ​ര​ത്തെ നിശ്ച​യി​ക്കു​ന്ന ബേ​സ് ഹൗ​സു​ക​ളി​ലി​രു​ന്ന് പ്ര​വർ​ത്തി​പ്പി​ക്കാൻ ക​ഴി​യും.

പമ്പിംഗിന് പ്രത്യേക സമയമുള്ളതിനാൽ ഈ അവസരങ്ങളി​ൽ വൈദ്യുതി മുടക്കമുണ്ടായാൽ ജലവിതരണം പൂർണമായും തടസപ്പെടും. ഉടൻ തന്നെ വൈദ്യുതിബന്ധം പുന:സ്ഥാപിച്ചാൽ പമ്പ് പ്രവർത്തിക്കുമെങ്കിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയാൽ പമ്പ് ഓഫാകുകയും പിന്നീട് ജലവിതരണം പുന:സ്ഥാപിക്കാൻ ഓപ്പറേറ്റർമാർ നേരിട്ടെത്തുകയും ചെയ്യണ്ട അവസ്ഥയാണ്. പമ്പുമായി ഘടിപ്പിച്ചിട്ടുള്ള സ്റ്റാർട്ടർ ഓണാക്കിയാൽ തീരാവുന്ന പ്രശ്നമാണെങ്കിലും ആള് നേരിട്ടെത്തുന്നതിൽ താമസമുണ്ടാവുന്നുണ്ട്.

10 മുതൽ 50 വരെയുള്ള പമ്പ് ഹൗസുകൾ ഇത്തരത്തിൽ പ്രവർത്തിപ്പിക്കാൻ ഒരാൾ മാത്രമാണ് നിലവിൽ വകുപ്പിന് കീഴിലുള്ളത്. നേരത്തെ ഓരോ പമ്പ് ഹൗസിലും ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തിയിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് ഓട്ടോമേറ്റഡ് സിസ്റ്റം ജലവിഭവ വകുപ്പ് നടപ്പാക്കിയത്. ചിലയിടങ്ങളിൽ വാൽവുകൾ ആവശ്യാനുസരണം തുറക്കുന്നതും അടയ്ക്കുന്നതും ഇവരായിരുന്നു. പമ്പുകളുടെ നിസാര അറ്റകുറ്റപ്പണികളും ഇവർതന്നെ നിർവഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നിസാര അറ്റകുറ്റപ്പണികൾക്ക് പോലും ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായി.

# മോട്ടോർ കേടായാലും മാറ്റില്ല

 കേടായ മോട്ടോറിനു പകരം വയ്ക്കാൻ മോട്ടോറില്ല

 മോട്ടോർ സ്ഥാപിച്ചിരിക്കുന്നത് കുഴൽക്കിണറുകൾക്കടിയിൽ

 മോട്ടോർ പുറത്തെടുക്കാൻ വേണ്ടത് കുറഞ്ഞത് 2 ദിവസം

 അറ്റകുറ്റപണികൾക്കു വേണ്ടത് ഒരാഴ്ച

 തിരികെ സ്ഥാപിക്കാൻ രണ്ടിലധികം ദിവസങ്ങൾ

 മോട്ടോർ കേടായാൽ കുടിവെള്ള വിതരണം മുടങ്ങുന്നത് ആഴ്ചകൾ

 പുറത്തെടുക്കുന്ന മോട്ടോറുകൾക്ക് പകരം മറ്റൊന്ന് സ്ഥാപിച്ചാൽ വിതരണം മുടങ്ങില്ല

 ദിവസങ്ങളോളമുള്ള അറ്റകുറ്റപ്പണി നടത്തുന്നത് കരാറുകാർ

 ദിവസം കൂടുന്നതനുസരിച്ച് ചെലവു തുകയും കൂടും

 പകരം മോട്ടർ സ്ഥാപിച്ചാൽ ഇത്തരത്തിൽ തുക വാങ്ങാനാകില്ല

 ഒത്താശ ചെയ്യുന്നത് വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ

# കു​ടി​വെ​ള്ളം മു​ട്ടി

 നൂ​റോ​ളം പ​മ്പ് ഹൗ​സു​ക​ളിൽ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം

 ഇ​വ​യു​ടെ പ​രി​ധി​യിൽ മി​ക്ക​യി​ട​ത്തും കു​ടി​വെള്ളമില്ല

 വാൽ​വു​കൾ തു​റ​ക്കാൻ ഓ​പ്പ​റേ​റ്റർ​മാ​രി​ല്ല

 നഷ്ടം കാരണം ജോ​ലി​ക്കാ​രെ നി​യ​മി​ക്കാ​നാ​വുന്നില്ല