cpi

പുനലൂർ: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ,ദേശദ്രോഹ,വർഗീയ പ്രീണന നയങ്ങൾക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തിൽ പ്രക്ഷോഭ സമര പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15,16 തിയതികളിൽ വാഹന പ്രചാരണ ജാഥയും 17ന് പുനലൂർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് ബഹുജന മാർച്ചും നടത്തുമെന്ന് മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, അസി.സെക്രട്ടറി കെ.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. മണ്ഡലത്തിലെ തെന്മല ആര്യങ്കാവ്,കരവാളൂർ പഞ്ചായത്തിലും പുനലൂർ നഗരസഭ പ്രദേശങ്ങളിലുമാണ് ജാഥ സംഘടിപ്പിച്ചിട്ടുളളത്.15ന് രാവിലെ 8.30ന് ഇടമൺ തോണിച്ചാലിൽ നിന്ന് ആരംഭിക്കുന്ന പ്രചരണ ജാഥ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.സലീം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആര്യങ്കാവിൽ ചേരുന്ന സമാപന യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 8.30ന് ആരംപുന്നയിൽ മുൻ മന്ത്രി കെ.രാജു ജാഥ ഉദ്ഘാടനം ചെയ്യും.തുടർന്ന് കരവാളൂർ, അടുക്കളമൂല, മാത്ര വഴി കുഞ്ഞാണ്ടി മുക്കിൽ സമാപിക്കും. ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ജാഥയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യും. കരവാളൂർ പഞ്ചായത്തിൽ നിന്ന് സി.പി.ഐയിൽ ചേർന്ന 200 ഓളം പേരെ ജില്ലാ സെക്രട്ടറി സ്വീകരിക്കും. സി.അജയപ്രസാദ് ജാഥക്യാപ്റ്റനും എസ്.നവമണി വൈസ് ക്യാപ്റ്റനും കെ.രാധാകൃഷ്ണൻ ഡയറക്ടറുമായ ജാഥയിൽ നേതാക്കളായ ജോബോയ് പേരെര, എൻ.കോമളകുമാർ, ബി.സുജാത, എസ്.ശരത്കുമാർ എന്നിവർ അംഗങ്ങളുമാണ്.