photo
പോരുവഴി സത്യ ചിത്ര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ യുവജന ദിനാഘോഷവും സെമിനാറും പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : ശാസ്താം നട സത്യചിത്ര ഗന്ഥശാലയുടെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ദേശീയ യുവജന ദിനാഘോഷവും സെമിനാറും നടന്നു. ഇടയ്ക്കാട് മന്നം ബി. എഡ് കോളേജിൽ നടന്ന സമ്മേളനം പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സണ്ണി സക്കറിയ അദ്ധ്യക്ഷനായി. നെഹ്റു യുവ കേന്ദ്ര യൂത്ത് കോഡിനേറ്റർ നിപുൺചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവേകാനന്ദൻ ഇന്ത്യൻ യുവത്വത്തിന് മാതൃക എന്ന വിഷയത്തിലായിരുന്നു സെമിനാർ നടത്തി. സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ്, മാദ്ധ്യമപ്രവർത്തകൻ ഹരിപ്രസാദ്, പോരുവഴി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ഗ്രാമപഞ്ചായത്തംഗം നിഖിൽ മനോഹരൻ, കോളേജ് വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സത്യചിത്ര പ്രസിഡന്റ് ആർ.അനിൽ സ്വാഗതവും നെഹ്റു യുവ കേന്ദ്ര വാളന്റിയർ അതുൽനന്ദിയും പറഞ്ഞു.