laptop

പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ മഹാദേവർമൺ ഗവ. ഹൈസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പും നോട്ട്ബുക്കുകളും വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വിദ്യാകരണം പദ്ധതി പ്രകാരമാണ് ലാപ് ടോപ്പുകൾ നല്കിയത്. ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പി .ടി.എ പ്രസിഡന്റ് പ്രദീപൻ അദ്ധ്യക്ഷ വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം അനഘ, പ്രഥമാദ്ധ്യാപകൻ പ്രദീപ് കുമാർ, നാസിം, ഗോപിനാഥപിള്ള, ശശികല തുടങ്ങിയവർ സംസാരിച്ചു.