 
ഇരവിപുരം: ശ്രീ വലിയ വീട്ടിൽ കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ആയില്യം മകം തൊഴൽ മഹോത്സവം ആരംഭിച്ചു. 20ന് സമാപിക്കും.
നാലാം ഉത്സവ ദിവസമായ നാളെ നിത്യ പൂജകൾക്ക് പുറമേ വിശേഷാൽ മാടൻ ഊട്ട്, വിശേഷാൽ ബ്രഹ്മരക്ഷസ്സ് പൂജ, സമൂഹസദ്യ എന്നിവ നടക്കും. അഞ്ചാം ഉത്സവ ദിവസമായ 15 ന് രാത്രി 7:30 ന് മാലപ്പുറം (ദേവീ തിരുകല്യാണം), രാത്രി 9 ന് തിരു കല്യാണ സദ്യ, 16ന് രാവിലെ 9ന് സമൂഹ മൃത്യുഞ്ജയ ഹോമം, രാത്രി 7.30 ന് മാടൻ തമ്പുരാന് വിശേഷാൽ മാടനൂട്ട്, 17ന് വൈകിട്ട് 6ന് ദേവിമാരുടെ ഇഷ്ട വഴുപാടുകളിൽ ഒന്നായ ചന്ദ്രപ്പൊങ്കൽ, 18 ന് ഉച്ചയ്ക്ക് 2 മുതൽ കൊന്ന് തോറ്റുപാട്ട്, രാത്രി 7.30 ന് തോറ്റം, 9ന് കഞ്ഞി സദ്യ, 19ന് രാവിലെ 10ന് ആയില്യപൂജയും നൂറും പാലും (നാഗരൂട്ട്), 12.30 ന് ആയില്യ സദ്യ, 7.30ന് കളമെഴുത്തും സർപ്പംപാട്ടും, 10.30 ന് പള്ളിവേട്ട,11ന് പള്ളിനിദ്ര, 20ന് പുലർച്ചെ 30ന് പള്ളി ഉണർത്തൽ, 5ന് തൃക്കണി, 5.15 നിർമ്മാല്യ ദർശനം അഭിഷേകം, 5.45ന് അഷ്ടദ്രവ്യ ശ്രീ മഹാഗണപതി ഹോമം, 7.30 ന് തോറ്റംപാട്ട്, 9ന് കലശപൂജ, കലശാഭിഷേകം ഉച്ചയ്ക്ക് 12.30ന് മകം തൊഴൽ സദ്യ, വൈകിട്ട് 5 മുതൽ മകം തൊഴൽ, 5.30ന് താലപ്പൊലി ഘോഷയാത്ര. താലപ്പൊലി എടുക്കുന്ന എല്ലാ ബാലികാബാലൻമാർക്കും സമ്മാനങ്ങൾ നൽകും. തുടർന്ന് ദീപാരാധന, 7.30ന് പുഷ്പാഭിക്ഷേകം (പൂമൂടൽ), തുടർന്ന് തോറ്റം പാട്ട്, കാറുപ്പ്, ആറാട്ടുബലി, തൃക്കൊടിയിറക്ക് ഗുരുതി പൂജ എന്നിവയോടു കൂടി ഉത്സവം സമാപിക്കുമെന്ന് ക്ഷേത്രം ജനറൽ സെക്രട്ടറി എസ്.കണ്ണൻ അറിയിച്ചു.