paravoor
ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെയും ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശാസ്ത്രക്രിയ രജിസ്ട്രേഷനും ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ പ്രസിഡന്റ്‌ മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെയും ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശാസ്ത്രക്രിയ രജിസ്ട്രേഷനും നടന്നു. ഐ.എൻ.ടി.യു.സി ചാത്തന്നൂർ റീജിയണൽ പ്രസിഡന്റ്‌ മൈലക്കാട് സുനിൽ ഉദ്ഘാടനം ചെയ്തു. പരവൂർ മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ വിനോദ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ജനറൽ സെക്രട്ടറി അബു സ്വാഗതം പറഞ്ഞു. സനു, സലിൻ, വിജയ്, പരവൂർ ഹക്കിം, തോമസ് കളരിക്കൽ,പരവൂർ രമണൻ, തുടങ്ങിയവർ സംസാരിച്ചു. ഡോ.പ്രിൻഗിളിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറിലേറെപ്പേർ പങ്കെടുത്തു.