t

കൊല്ലം: സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതി​ഷേധി​ച്ച് കെ.ജി.എം.ഒ.എ നേതൃത്വത്തിൽ 18ന് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആശുപത്രി​യി​ലെ അത്യാഹി​ത വി​ഭാഗത്തെ സമരം ബാധി​ക്കി​ല്ല. സമരത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചാരണ ജാഥ 15ന് ജി​ല്ലയി​ലെത്തും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ചിന്നക്കട ബസ്‌ സ്റ്റാൻഡ്, കൊട്ടാരക്കര താലൂക്ക് ആശുപതി എന്നിവടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മറ്റി അറിയിച്ചു. 18നു സർക്കാർ ആശുപത്രികളിൽ ഒ.പിയും കൊവിഡ് വാക്സിനേഷനും മുടങ്ങുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.