navas
പെരുവേലിക്കരയിലെ ആയുർവേദ ആശുപത്രിയുടെ ശിലാസ്ഥാപനം അഡ്വ.കെ.സോമപ്രസാദ് എം.പി.നിർവ്വഹിക്കുന്നു

ശാസ്താംകോട്ട: പെരുവേലിക്കരയിൽ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാജ്യസഭാംഗം കെ.സോമപ്രസാദ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ഡോ.പി.കെ.ഗോപൻ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജിത, ഉഷാകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുരളീധരൻ പിള്ള, വത്സലകുമാരി, രജനി, ഷാനവാസ്, ഗുരുകുലം രാജേഷ്, പഞ്ചായത്ത് സെക്രട്ടറി രാജനാചാരി, ഡോ.സുനിത എന്നിവർ സംസാരിച്ചു.

ആയുർവേദ ആശുപത്രി കഴിഞ്ഞ 38 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കെട്ടിടത്തിനാവശ്യമായ സ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയിരുന്നു. തുടർന്ന് 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരവും ലഭിച്ചു. മാർച്ച് ആദ്യവാരം പണി പൂർത്തിയാകും.