neendakara
നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ഫെറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ കോൺഫ്രിയ തിരുനാളിന് ഇടവക വികാരി ഫാ. ഇമ്മാനുവൽ ജഗദീഷ് കൊടിയേറ്റുന്നു

ചവറ : നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ഫെറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ കോൺഫ്രിയ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ഇമ്മാനുവൽ ജഗദീഷ് കൊടിയേറ്റ് നിർവഹിച്ചു. തിരുനാൾ സമാരംഭം സമൂഹബലിക്ക് ഫാ. ലാസർ എസ് പട്ടകടവ് മുഖ്യകാർമികത്വം വഹിച്ചു. വചനപ്രഘോഷണം ഫാ. ജോയി മുസോളിനി നിർവഹിച്ചു . തിയ്യനാൾ ദിനമായ 20ന് രാവിലെ 8.30ന് ആഘോഷമായ സമൂഹബലി. വൈകിട്ട് ലത്തോർമാരുടെ പ്രദക്ഷിണം.

22ന് വൈകിട്ട് ഭക്തിനിർഭരമായ പ്രദക്ഷിണം.സമാപനദിവസമായ 23ന് രാവിലെ 7ന് ദിവ്യബലി, 9 30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് ഫാ. ഹെൻസിലിൻ മുഖ്യകാർമികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് ദിവസവും രാവിലെ 6 45 ന് ദിവ്യബലി, വൈകിട്ട് അഞ്ചിന് ജപമാല,ലിറ്റിനി, നൊവേന, ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം എന്നിവ നടക്കും.