aadaram
വെളിനല്ലൂർ ഗവ.ആയുർവേദ ആശുപത്രിക്ക് സൗജന്യമായി സ്ഥലം നൽകിയ കളീലഴികത്ത് അമ്പളി രതീഷ് കുമാറിനേയും കുടുംബത്തേയും മന്ത്രി ചിഞ്ചുറാണി ആദരിക്കുന്നു.

ഓയൂർ: വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ വെളിനല്ലൂർ ഗവ.ആയുർവേദ അശുപത്രിക്ക് സൗജന്യമായി ഭൂമി നൽകിയ കുടുംബത്തെ ആദരിച്ചു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക്,​ വെളിനല്ലൂർ കളിലഴികത്ത് വീട്ടിൽ അമ്പിളി രതീഷ് കുമാറും കുടുംബവുമാണ് വെളിനല്ലൂർ ഉഗ്രം കുന്നിൽ 15 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. വെളിനല്ലൂർ ശ്രീരാമ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി ചിഞ്ചുറാണി കുടുംബത്തെ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, വാർഡ് അംഗം ടി.കെ. ജ്യോതി ദാസ് ,വികസന കമ്മിറ്റി ചെയർമാൻ ബിജു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത്, ഹരിദാസ് എന്നിവർ സംസാരിച്ചു.