ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രോഹിണി മഹോത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പത്തിന് ശിവഗിരി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം ബോധി തീർത്ഥ സ്വാമി ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം തന്തി അനിൽ ലക്ഷ്മണൻ, പ്രസിഡന്റ് ആർ.രേണുകുമാർ, ജനറൽ സെക്രട്ടറി ബിജു വിശ്വരാജൻ, വൈസ് പ്രസിഡന്റ് ടി.ആർ. ശ്രീജിത്ത്, ആർ.രാജൻ പിള്ള, കെ.മനോഹരൻ, ജി. വിജിൽ, എസ്. വിഷ്ണു, കെ. സനീഷ്, എ.അനീഷ്, ജി.ശശിധരൻ, ആർ. രാജു തുടങ്ങിയവർ നേതൃത്വം നൽകി.