കരുനാഗപ്പള്ളി : കോഴിക്കോട് ഗവ. എസ്.കെ.വി യു.പി.സ്കൂൾ അങ്കണത്തിൽ അദ്ധ്യാപകർ കൃഷി ചെയ്ത ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടന്നു. വിഷമുക്തമായ പച്ചക്കറി ആരോഗ്യ സംരക്ഷണത്തിന് എന്ന ആശയം മുൻനിർത്തിയാണ് അദ്ധ്യാപകർ മുൻകൈയെടുത്ത് കൃഷി ചെയ്തത്. കോളിഫ്ലവർ, കാബേജ്, വെണ്ട, പച്ചമുളക്, തക്കാളി, പയർ, വെള്ളരിക്ക തുടങ്ങിയ ഇനങ്ങളാണ് സ്കൂൾ അങ്കണത്തിൽ കൃഷി ചെയ്തത്. അദ്ധ്യാപകരുടേയും വിദ്യാത്ഥികളുടേയും കാർഷികക്ലബ്ബ് കൺവീനർ മുഹമ്മദ് സലിംഖാന്റെ സാന്നിദ്ധ്യത്തിൽ ഹെഡ്മിസ്ട്രസ് കെ.ദ്രൗപദി വിളവെടുപ്പ് നടത്തി.