പോരുവഴി : അമ്പലത്തുംഭാഗം പി.കെ. രാഘവൻ ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ഓണവിള യു.പി.എസിൽ ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. എം.വി.രാജ്മോഹൻ അദ്ധ്യക്ഷനായി. പ്രഥമദ്ധ്യാപിക ആർ.ജയലക്ഷ്മി സ്വാഗതം പറഞ്ഞു. താലൂക്ക് എക്സി അംഗം മനു വി. കുറുപ്പ്, പി.ടി. എ പ്രസിഡന്റ് ബി.സുശീല, സ്റ്റാഫ് സെക്രട്ടറി ആർ.സിന്ധു എന്നിവർ സംസാരിച്ചു. വനിതാ സിവിൽ എക്സൈസ് ഓഫീസർ എ. ഷീബ ക്ലാസ് നയിച്ചു. ലൈബ്രേറിയൻ ജയപ്രകാശ് നന്ദി പറഞ്ഞു.