 
കരുനാഗപ്പള്ളി: അസംഘടിത തൊഴിലാളികളോടുള്ള കരുനാഗപ്പള്ളി നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ആവശ്യപ്പെട്ടു.
യു.ഡബ്ല്യു.ഇ.സി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറിമാരായ ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് മുനമ്പത്ത് വഹാബ്, മണ്ഡലം പ്രസിഡന്റമാരായ എൻ.അജയകുമാർ, നീലികുളം സദാനന്ദൻ, യു.ഡബ്ല്യു.ഇ. സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, ജില്ല പ്രസിഡന്റ് ബാബുജി പട്ടത്താനം, ജി. കൃഷ്ണപിള്ള, എൻ. സുബാഷ് ബോസ്, എൻ. രമണൻ, പെരുമാനൂർ രാധാകൃഷ്ണൻ, മുനമ്പത്ത് ഗഫൂർ, സുരേഷ് പനകുളങ്ങര, എം. കെ. വിജയഭാനു, ജോൺസൻ കുരുപ്പിളയിൽ, ഫിലിപ്പ് മാത്യു ,മോളി സുരേഷ്, ഇസഹാക്ക്, അദിനാട് മജീദ്, എസ്.കെ.വിനോദ് സുനിൽകുമാർ, നാസർ പുളിക്കൽ, കെ.മോഹനൻ, ഗോപകുമാർ, അൻസർ മലബാർ, എ.കെ സലാഹുദ്ദീൻ, കവീത്തറ മോഹനൻ, ബി.രാജീവൻ, അമ്പിളി ശ്രീകുമാർ, സി.വി സന്തോഷ് കുമാർ, ദിലീപ് കുമാർ, വി.എസ്. രതിദേവി, കെ. സുധാകരൻ, പി. തമ്പാൻ, എൻ. രാജീവൻ, ബി. മായദേവി, ഗീത എന്നിവർ സംസാരിച്ചു.