tro

കൊല്ലം: ആശ്രാമം നവോദയ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, 10, 12 ക്ലാസുകളിലും പ്രൊഫണൽ കോഴ്സുകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭ കൗൺസിലർ സജിദാനന്ദ് മൊമന്റോ സമ്മാനിച്ചു. മണിലാൽ, രാജ കിഷോർ എന്നിവർ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകൾ നൽകി. ട്രഷറർ ജി.എസ്. സനൽ, സെക്രട്ടറി പ്രഭാത് കുമാർ തുടങ്ങിയവർ സംസാരിച്ചു.