phot
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട് കൊടും വളവിൽ തമിഴ്നാട്ടിൽ നിന്ന് പാൽ കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞപ്പോൾ

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാലുമായെത്തിയ ടാങ്കർ ലോറി 20 അടി താഴ്ചയിൽ മറിഞ്ഞു. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8ന് കൊല്ലം-തിരുമഗലം ദേശീയ പാതയിൽ പുനലൂരിലെ കലയനാടിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം. കൊടും വളവിൽ തിരിയാതെ ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലെ റബ്ബർ തോട്ടത്തിൽ മറിയുകയായിരുന്നു. ഇതിനിടെ ടാങ്കർ ലോറിയിൽ ചോർച്ച ഉണ്ടായി സമീപത്തെ തോട് വഴി പാൽ ഒഴുകി. കലയനാടിന് സമീപത്തെ അപകട മേഖലയായ കൊടും വളവിൽ വാഹനങ്ങൾ മറിയുന്നത് പതിവായിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്ന് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ലോറി ഡ്രൈവർ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് കൊടും വളവിലെ ക്രാഷ്ബാരിയറുകൾ തകർന്ന് തരിപ്പണമായിട്ടും അവ പുനസ്ഥാപിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.