photo
തഴവ ഗ്രാമ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രത്തിലെ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിനേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രത്തിൽ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിനേഷൻ ആരംഭിച്ചു. ന്യൂമോണിയ, മെനിൻജയ്‌റ്റിസ് തുടങ്ങിയവയിൽ നിന്ന് കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകുന്ന കുത്തിവയ്‌പ്പിനാണ് തുടക്കമായത്. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ലാ ആരോഗ്യവകുപ്പ്, മൈനാഗപ്പള്ളി ബ്ലോക്ക്‌ സാമൂഹികരോഗ്യകേന്ദ്രം, തഴവ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ പരിപാടിയുടെ ഉദ്ഘാടനം തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.സദാശിവൻ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പബ്ലിക് ഹെൽത്ത്‌ നേഴ്സ് എസ്. ഹസീനാബീവി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.