 
ഇത്തിക്കര: ബ്ലോക്ക് ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ചുവടുകൾ എന്ന പേരിൽ യോഗ, മെഡിറ്റേഷൻ, കൗൺസിലിംഗ് എന്നിവ ആരംഭിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. എൽ കമലമ്മ അമ്മ, ശ്രീജ ഹരീഷ്, ടി. ദിജു, ഡോ. നിധിൻ, എ.ദസ്തകീർ, ഡോ. ശ്രീരാജ്, ഡി പ്രമോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.