കൊട്ടാരക്കര: അയൽവാസിയുടെ ക്രൂര മർദ്ദനത്തിനിരയായ വേടർ സമുദായാംഗത്തെയും കുടുംബത്തേയും പൊലീസ് നിരന്തം ഭീഷണിപ്പെടുത്തുന്നതായി പരാതി. വട
കോട് അലക്കുഴി അനിൽഭവനിൽ പൊടിയന്റെ മകൻ സുനിൽകുമാറിന്റെ പിതാവാണ് കുന്നിക്കോട് പൊലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. അയൽവാസിയായ രാജേഷിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന താനും പിതാവും നൽകിയ പരാതി സ്വീകരിക്കാനോ കേസു രജിസ്റ്റർ ചെയ്യാനോ പൊലീസ് ഇനിയും തയ്യാറായില്ലെന്ന് സുനിൽകുമാർ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു. മർദ്ദനത്തിനിരയായ മകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊടിയൻ റൂറൽ എസ്.പിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. തന്നെയും കുടുംബത്തേയും കള്ളക്കേസിൽ ഉൾപ്പെടുത്തുമെന്ന് കുന്നിക്കോട് പൊലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സുനിൽകുമാറിനെ
മർദ്ദിച്ച പ്രതികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്നും മർദ്ദനമേറ്റവരെ കേസിൽകുടുക്കാൻ ശ്രമിക്കുന്ന പൊലീസിനെതിരെ അന്വേഷണം നടത്തണമെന്നും കേരള വേടർ സമാജം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.