 
കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര ചതു:ഷഷ്ഠി യോഗിനീ സമേത മഹാകാളീ ധർമ്മദൈവ പുലിത്തിട്ട ക്ഷേത്രത്തിൽ കാപ്പുകെട്ട് വ്രതാനുഷ്ഠാനത്തിന് തുടക്കമായി. ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ത്രിശക്തി പൂജയോടെ വ്രതാനുഷ്ടാനച്ചടങ്ങുകൾ ആരംഭിച്ചു. കണ്ടിയൂർ പൂജക്ക് ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, സെക്രട്ടറി രവീന്ദ്രൻ മുളയ്ക്കൽ, ബി. മുരളീധരൻ, സലിംകുമാർ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.