 
തഴവ : ആയിരംപറ പ്രതീക്ഷയിൽ തഴവ വട്ടക്കായലിൽ വീണ്ടും വിത്തെറിഞ്ഞു. ആയിരം ഏക്കറുള്ള പാടശേഖരത്തിലെ നാന്നൂറ്റി അമ്പത് ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. കെ. സോമപ്രസാദ് എം .പി വിത്തുവിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. സി.ആർ മഹേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, വൈസ് പ്രസിഡന്റ് ഷൈലജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ആർ. ബിജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു മാവോലിൽ, എസ് .ശ്രീലത, പാടശേഖര സമിതി ഭാരവാഹികളായ സുന്ദരകുമാർ, രഘുനാഥ്, കൃഷി ഓഫീസർ സോണിയ, കുട്ടനാടൻ കർഷകൻ ശശിപിള്ള, കെ .കെ കൃഷ്ണകുമാർ, സി. പി.എം ഏരിയാ സെക്രട്ടറി പി. ബി .സത്യദേവൻ, സുരേഷ്, ജെ .സരസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വർഷങ്ങളായി തരിശു കിടന്ന വട്ടക്കായലിൽ നാലുവർഷം മുമ്പാണ് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും മുൻകൈയെടുത്ത് നെൽകൃഷി പുനരാരംഭിച്ചത്. എല്ലാ വർഷവും നല്ല വിളവ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്തതും തഴവ പഞ്ചായത്തായിരുന്നു. തഴവ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലായാണ് വട്ടക്കായൽ സ്ഥിതിചെയ്യുന്നത്.