gopakumar-
എസ്.എൻ.ഡി​.പി​ യോഗം യോഗം 5124-ാം നമ്പർ പാണിയിൽ ശാഖയിൽ പ്രവർത്തിക്കുന്ന ദൈവദശകം സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നി​ർദേശങ്ങളുടെ ഭാഗമായി​ സ്വയം സഹായ സംഘങ്ങൾ വ്യാപകമായി​ രൂപീകരിക്കാനും വനിതകളിൽ സ്വാശ്രയ ശീലവും സംഘടന ബോധവും വളർത്താൻ കഴി​ഞ്ഞെന്നും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ പറഞ്ഞു. യോഗം 5124-ാം നമ്പർ പാണിയിൽ ശാഖയിൽ പ്രവർത്തിക്കുന്ന ദൈവദശകം സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാത്തന്നൂർ ശ്രീ നാരായണ കോളേജിൽ നിന്നു ഹിസ്റ്ററിയിൽ രണ്ടാം റാങ്കും കേരള യൂണിവേഴ്സിറ്റിയിൽ എട്ടാം റാങ്കും നേടിയ അപ്സര, എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ അദ്വൈത്, വിനായക്, നിതിൻ, അഖിൽ, ആദിത്യൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ശാഖാ സെക്രട്ടറി രാജീവ്‌, യൂണിറ്റ് കൺവീനർ രാജിതാ സനൽ,ജോയിന്റ് കൺവീനർ അശ്വതി അശോക് എന്നിവർ സംസാരിച്ചു