kppc-
പള്ളിമുക്കിൽ തകർക്കപ്പെട്ട കോൺ​ഗ്രസ് പതാകകൾ പുന:സ്ഥാപിച്ച ശേഷം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനം ഡി​.സി​.സി​ പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: പൊലീസ് ഒത്താശയോടെയാണ് ഡി.വൈ.എഫ്.ഐ അഴിഞ്ഞാടുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആരോപി​ച്ചു. പള്ളിമുക്കിൽ തകർക്കപ്പെട്ട പതാകകൾ പുന:സ്ഥാപിച്ച ശേഷം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മോഹൻ ശങ്കർ, സൂരജ് രവി,ബേബിസൺ,അൻസാർ അസീസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ്,സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് അബിൻ, ഫൈസൽ കുളപ്പാട, കുരുവിള ജോസഫ്,സംസ്ഥാന നിർവ്വാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, പി.കെ അനിൽകുമാർ, ഷാസലിം, അസൈൻ പള്ളിമുക്ക്, ഹുനൈസ് പള്ളിമുക്ക്, അഡ്വ.നഹാസ്, വിപിൻ വിക്രം,അമൽ ജോൺ ജോസഫ്, ആരോമൽ മുണ്ടക്കൽ,ബിനോയ് ഷാനൂർ, ജിജി തില്ലേരി, അൻഷാദ് പോളയത്തോട്,ഉമേഷ്‌ മയ്യനാട്, ഫൈസൽ അയത്തിൽ,ഷെമീർ വലിയവിള,ബോബൻ പുല്ലിച്ചിറ, സുധീർ കോട്ടുവിള,അനസ് താജുദ്ദീൻ, ശ്രീകുമാർ അയത്തിൽ,സിയാദ്, എം.എം. സഞ്ജീവ്കുമാർ,വാളത്തുങ്കൽ രാജഗോപാൽ,എം നാസർ,പാലത്തറ രാജീവ്, ഖമറുദ്ദീൻ,ആർ ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.