പാരിപ്പള്ളി: പാരിപ്പള്ളി സുബ്രഹ്മണ്യക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഇന്നു മുതൽ 18 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7ന് മഹാഗണപതിഹോമം, ഇന്നുച്ചയ്ക്ക് അന്നദാനം. ചൊവ്വാഴ്ച രാവിലെ 9ന് കാവടിനിറ അഭിഷേകം, 10.30ന് പഞ്ജഗവ്യനവകലശവും അഭിഷേകവും,11.30ന് ഹിഡിംബപൂജ, വൈകിട്ട് 5ന് പുറത്തെഴുന്നെള്ളിപ്പ്, 8ന് പൂമൂടൽ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് പി.ആർ.കുട്ടപ്പൻ അറിയിച്ചു.