phot
ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചന്ദ്രപെങ്കാല

പുനലൂർ: എസ്.എൻ.ഡി.പിയോഗം 854ാംനമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം കാവടി എഴുന്നളളിപ്പോടെ 18ന് സമാപിക്കും. ഇന്ന് രാവിലെ 6ന് മഹാഗണപതിഹോമം, 9.30ന് ഉമാ മഹേശ്വര പൂജ, വൈകിട്ട് 7.10ന് ദീപരാധന ദീപക്കാഴ്ചയും കാവടി പ്രദിക്ഷണവും.17ന് ഉച്ചക്ക്12ന് മദ്ധ്യാന പൂജ,വൈകിട്ട് 7ന് വിളക്കെടുപ്പും കാവടി പ്രദിക്ഷണവും. 18ന് ഉച്ചക്ക് 12ന് അന്ന പ്രസാദ വിതരണം ,വൈകിട്ട് 3ന് കാവടി എഴുന്നളളത്ത്, രാത്രി 7ന് ദീപാരാധന ദീപകാഴ്ചയും നടക്കുമെന്ന് ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി എസ്.അജീഷ് എന്നിവർ അറിയിച്ചു.

നെല്ലിപ്പള്ളി ശാഖയിലെ കല്ലാർ ശ്രീസുബ്രഫണ്യ സ്വാമിക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് മുതൽ 18 വരെ വിവിധ പരിപടികളോടെ നടക്കും. ഇന്ന് രാവിലെ 7.45ന് മകര പൊങ്കാല, രാത്രി 7.30ന് ഭജന. 17ന് രാത്രി 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 18ന് രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6ന് മൃത്യുഞ്ജയഹോമം. 8ന് കാവടി പൂജ, വൈകിട്ട് 4ന് എഴുന്നളളത്ത് ഘോഷയാത്ര, രാത്രി 7.30ന് നാടൻ പാട്ടും നടക്കുമെന്ന് പ്രിസിഡന്റ് സി.വി.അഷോർ, ദേവസ്വം സെക്രട്ടറി ആർ.പ്രസാദ് എന്നിവർ അറിയിച്ചു.

ചെമ്മന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം വിവിധ പരിപാടികളോടെ ഇന്ന് ആരംഭിച്ച് 18ന് സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.