
പുനലൂർ: തെന്മല പഞ്ചായത്തിലെ ചാലിയക്കര കെ.ഐ.പിയുടെ വലതുകര കനാൽ കടന്ന് പോകുന്ന അക്വിഡക്ട് പാലത്തിൽ നിന്ന് വീണ യുവാവ് മരിച്ചു.പുന്നല നെല്ലിമുരുപ്പ് കണ്ണങ്കോട് വീട്ടിൽ അബ്ദുൽ റഹ്മാൻ- സജിത ബീവി ദമ്പതികളുടെ മകൻ അൻസാർ (27)ആണ് മരിച്ചത്. വെളളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് അക്വിഡക്ട് പാലത്തിലിരിക്കുമ്പോഴാണ്
ചാലിയക്കര ഫാക്ടറിക്ക് സമീപത്ത് മറിഞ്ഞു വീണത്. തുടർന്ന് ഫാക്ടറി തൊഴിലാളികളും സുഹൃത്തുക്കളും ചേർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അൻസാദ്, അൻസി.