ചവറ : ദേശീയ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടറെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും അനുമോദിച്ചു. ദേശീയ പാലിയേറ്റീവ് കെയർ ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഷാ സുനീഷ്, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ എ.സീനത്ത്, ആർ. ജിജി, സി.രതീഷ് ജോയി, ആന്റണി, പ്രിയ ഷിനു,സജി അനിൽ, സുമയ്യ അഷറഫ്, ഡോ.ഫൈസൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.