 
കൊല്ലം: അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദി സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിസെബിലിറ്റീസും സംയുക്തമായി, ബധിരർക്ക് കേൾവി പ്രാപ്തമാക്കുന്നതിനുള്ള ബോധവത്കരണ ക്യാമ്പും സൗജന്യ ശ്രവണ സഹായി വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. അനസ് അസീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാർ, നിഷ് ഡയറക്ടർ ആർ.പി. ശർമ. ഡോ പി.ജെ. മാത്യു മാർട്ടിൻ, ഡോ. റസീൻ, ചീഫ് നേഴ്സിങ് ഓഫീസർ ഹെലൻ എന്നിവർ പങ്കെടുത്തു. 30,000 രൂപ വരുന്ന ബ്ലൂടൂത്ത് ഹിയറിംഗ് എയ്ഡ് ആണ് സൗജന്യമായി വിതരണം ചെയ്തത്. പങ്കെടുത്തവർക്കുള്ള തുടർചികിത്സ ഇളവുകളോടെ അസീസിയയിൽ ലഭ്യമാണെന്ന് ഡയറക്ടർ ഡോ. അനസ് അസീസ് അറിയിച്ചു