11236
സി​.പി​.ഐ വാഹന പ്രചാരണ ജാഥ പരവൂരി​ൽ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കേന്ദ്ര സർക്കാരിന്റെ നയങ്ങളി​ൽ പ്രതി​ഷേധി​ച്ചും കേരളത്തെ അവഗണി​ക്കുകയാണെ് ആരോപി​ച്ചും സി.പി.ഐ ചാത്തന്നൂർ ഹെഡ് പോസ്റ്റ് ഓഫീസി​നു മുന്നി​ൽ ധർണ ഭാഗമായുള്ളവാഹന പ്രചാരണ ജാഥ ഇന്നലെ രാവിലെ പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ ജില്ല അസി. സെക്രട്ടറി ജി. ലാലു ജാഥാ ക്യാപ്ടനായ മണ്ഡലം സെക്രട്ടറി കെ.ആർ. മോഹനൻ പിള്ളയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു. കെ.കെ..സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, ജി.എസ്. ജയലാൽ എം.എൽ.എ, എസ്.സുഭാഷ്, രാജു ഡി.പൂതക്കുളം, പാരിപ്പള്ളി ശ്രീകുമാർ, കൗൺസിലർ നിഷാകുമാരി, പി.എസ്.രാജേന്ദ്രൻ, എൻ.രവീന്ദ്രൻ, മഹിളാ സംഘം സെക്രട്ടറി ജയ എന്നിവർ സംസാരിച്ചു.