പുത്തുർ: ചെറുപൊയ്ക സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ച കെ.കരുണാകരൻ സ്മാരക കോൺഫറൻസ് ഹാളിന്റെ സമർപ്പണം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ഗോപി നാഥൻപിള്ള അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ഭരണ സമിതിയംഗവുമായ വി.എൻ.ഭട്ടതിരി മൃഗസംര ക്ഷണ ഉപകേന്ദ്രത്തിന് സൗജന്യമായി നൽകിയ നാല് സെന്റ് ഭൂമിയുടെ രേഖകൾ കൊടിക്കുന്നിൽ സുരേഷ് എം.പിയും, ചാത്തനല്ലൂർ രാധാകൃഷ്ണപിള്ള കാർഷിക കേന്ദ്രത്തിനു സൗജന്യമായി നൽകിയ പത്ത് സെൻ്റ് ഭൂമിയുടെ രേഖകൾ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ഏറ്റുവാങ്ങി. ഭൂമി നൽകിയവരെയും വിവിധ മേഖ ലകളിൽ മികവു തെളിയിച്ചവരെയും ആദരിച്ചു .കേരള ബാങ്ക് ഡയറക്ടർ ജി. ലാലു , ബ്ലോക്ക് പഞ്ചായത്തംഗം ജെ.കെ.വിനോദിനി, വാർഡംഗം ബൈജു ചെറുപൊയ്ക , ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ സെക്രട്ടറി കുളക്കട രാജു , ആർ.എസ്. പി സംസ്ഥാന കമ്മിറ്റിയംഗം പാങ്ങോട് സുരേഷ് , സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം എ.മന്മഥൻ നായർ , ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, ക്ഷീരസംഘം പ്രസിഡന്റ് കെ.പ്രദീപ്കുമാർ, സെക്രട്ടറി എസ്.പുഷ്പകുമാരി എന്നിവർ സംസാരിച്ചു.