ഇരവിപുരം: ഗോകുലാശ്രമ സ്ഥാപകനും ഗുരുവുമായ സുകുമാരാനന്ദ സ്വാമിയുടെ 11-ാമത് സമാധി വാർഷികാചരണ സമ്മേളനം ഇരവിപുരം ഗോകുലാശ്രമത്തിൽ നടന്നു. രക്ഷാധികാരി എസ്.സുവർണ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. ബോധേന്ദ്രതീർത്ഥ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുഷേമ സമിതി ചെയർമാൻ അഡ്വ.കെ.പി.സജിനാഥ്‌ ആമുഖ പ്രഭാഷണം നടത്തി. കൃഷ്ണ ജീവനം വിശ്വകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഭഗവതാചാര്യൻ ജി.ജലാധരൻ ആത്മീയ സന്ദേശം നൽകി. സുജി ഡി.വ്യാസൻ, കെ.ആർ.അയ്യപ്പൻ, സി.യു. ജൂണോ,വിനീഷ് ലാൽ എന്നിവർ സംസാരിച്ചു. ഹവനം, ഗുരുപൂജ, സമൂഹപ്രാർത്ഥന, അന്ന പ്രസാദ വിതരണം എന്നിവ സമാധിയോടനുബന്ധിച്ച് നടന്നതായി ഗോകുലാശ്രമ പി.ആർ.ഒ കെ.ആർ.അജിത് കുമാർ അറിയിച്ചു.