കൊല്ലം: നഗരസഭയിൽ നിന്നു ഇന്ദിരാഗാന്ധി, ദേശീയ വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്ന ഗുണഭോക്താക്കളിൽ ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർ പേര് ഉൾപ്പെട്ട റേഷൻകാർഡോ (മഞ്ഞ, പിങ്ക്) ബി.പി.എൽ സർട്ടിഫിക്കറ്റോ ആധാറിന്റെ പകർപ്പ് സഹിതം നഗരസഭാ ഓഫീസിൽ 23നുള്ളിൽ ഹാജരാക്കണം. സോണൽ ഓഫീസ് പരിധിയിലുള്ളവർ അതത് ഓഫീസുകളിൽ ഹാജരാക്കിയാൽ മതി.