കൊല്ലം: സി.പി.എം സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗവും കാഷ്യൂ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായിരുന്ന ഇ. കാസിമിന്റെ സ്മരണയ്ക്കായി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പൂർത്തീകരിച്ച ഇ. കാസിം സ്മാരക ഹാളും നവീകരിച്ച സി.ഐ.ടി.യു ഭവനും സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഇന്നു രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
500 പേർക്ക് ഇരിക്കാവുന്ന ഹാളാണ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നത്. ഇ കാസിമിന്റെ ഫോട്ടോ അനാച്ഛാദനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. മീഡിയ റൂം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യും. കെ. തുളസീധരൻ ഫോട്ടോ അനാച്ഛാദനം സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്സികുട്ടിഅമ്മ നിർവഹിക്കും. തുടർന്ന് നടക്കുന്ന യോഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അദ്ധ്യക്ഷനാവും.കാഷ്യു സെന്റർ സംസ്ഥാന പ്രസിഡന്റ് കെ രാജഗോപാൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നെടുവത്തൂർ സുന്ദരേശൻ, പി. സജി എന്നിവർ സംസാരിക്കും. സെക്രട്ടറി എസ്. ജയമോഹൻ സ്വാഗതവും ട്രഷറർ എ.എം. ഇക്ബാൽ നന്ദിയും പറയും. യോഗത്തിൽ, കേരളത്തിലെ ഏറ്റവും മികച്ച സഹകരണ ആശുപത്രിയായി തിരഞ്ഞെടുത്ത എൻ.എസ് സഹകരണ ആശുപത്രിയുടെ പ്രസിഡന്റ് പി. രാജേന്ദ്രനെ എളമരം കരീം അനുമോദിക്കും.