കൊല്ലം: കൊല്ലം ടി.കെ.എം. കോളേജ് ഒഫ് എൻജിനീയറിംഗ് കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മുമായി ധാരണാപത്രം ഒപ്പുവച്ചു. കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് ഒപ്പിട്ട ധാരണാപത്രം സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവലിന് കൈമാറി. ഗവേഷണ, വിദ്യാഭ്യാസ സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സിവിൽ വകുപ്പ് മേധാവി ഡോ. എസ്. ബിന്ദു, ഇന്റർനാഷണൽ സഹകരണ ഡീൻ ഡോ. കെ.ഇ. റെബി റോയ്, സിവിൽ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.എൽ.പ്രിയ, സി.ഡബ്ല്യു.ആർ.ഡി.എം സയന്റിസ്റ്റ് ഡോ.എസ്.ദീപു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.