 
ഓച്ചിറ : ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ശൂരനാട് ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എ. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന തൊഴിലാളികളെ ഷോപ് സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.സജി ആദരിച്ചു. ഏരിയാ സെക്രട്ടറി വി. രാമകൃഷ്ണപിള്ള പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് സംഘടനാ വിപുലീകരണ രേഖയും അവതരിപ്പിച്ചു.
സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കെ. ഡാനിയേൽ, എസ്.ജിജി, സുരേഷ് നാറാണത്ത്, ലളിതാ ശിവരാമൻ, എ.സാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.രാമകൃഷ്ണ പിള്ള (പ്രസിഡന്റ്), എ. അജ്മൽ (സെക്രട്ടറി), ലളിതാ ശിവരാമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.