ശാസ്താംകോട്ട: സി.പി.ഐ കുന്നത്തൂർ മണ്ഡലം പ്രചാരണ ജാഥയ്ക്ക് ഏഴാംമൈലിൽ തുടക്കമായി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ജാഥാ ക്യാപ്റ്റൻ കെ. ശിവശങ്കരൻ നായർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഥാ ഡയറക്ടർ അഡ്വ.സി.ജി.ഗോപുകൃഷ്ണൻ, ജാഥാ അംഗങ്ങളായ ബി.വിജയമ്മ, ജി.പ്രദീപ്, ആർ. അനീറ്റ, വിഷ്ണു ഐവർകാല എന്നിവർ വിവിധ കേന്ദ്ര ങ്ങളിൽ സംസാരിച്ചു. ഏഴാംമൈൽ, നെടിയവിള, ബദാംമുക്ക്, കീച്ചപ്പള്ളി, പുത്തൂർ, ചെറുപൊയ്ക, പൊരിക്കൽ എന്നിവിടങ്ങളിൽ സഞ്ചരിച്ച ജാഥ കൈതകോട് സമാപിച്ചു.ബി. ഹരികുമാർ, തോട്ടംജയൻ, എസ്.ഹാരിസ്, എസ്. ജലാൽ, വിശ്വമോഹൻ, സി. ആർ. രമണൻ, ഷൈജു, പുത്തൂർ സുകുമാരൻ, മാറനാട് ശ്രീകുമാർ, സത്യകുമാർ എന്നിവർ നേതൃത്വം നൽകി. ജാഥ നാളെ മുൺട്രോത്തുരൂത്തിൽ നിന്ന് പുനരാരംഭിക്കും.