 
ഓച്ചിറ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആരംഭിച്ച സമര പ്രചരണ ജാഥ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 17ന് കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുന്നിലാണ് ജനകീയ ധർണ നടത്തുന്നത്. സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ളയാണ് ജാഥാ ക്യാപ്റ്റൻ. പ്രചരണജാഥയുടെ ഡയറക്ടർ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കടത്തൂർ മൻസൂർ ആണ്. ജഗജീവൻ ലാലി, കെ. ശശിധരൻ പിള്ള, ആർ.രവി, ബി.ശ്രീകുമാർ, അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, എസ്.കൃഷ്ണകുമാർ, എ. നാസർ, പി.കെ. വാസുദേവൻ, സുരേഷ് താനുവേലി, ഷേർളി ശ്രീകുമാർ, വി. എസ്. വിഷ്ണു എന്നിവരാണ് ജാഥാംഗങ്ങൾ. ആർ. സോമൻപിള്ളയുടെ അദ്ധ്യക്ഷതയിൽ ഓച്ചിറയിൽ കൂടിയ ഉദ്ഘാടനസമ്മേളനത്തിൽ കെ. എം അബ്ദുൾ ഖാദർ സ്വാഗതം പറഞ്ഞു. എ.എൻ.മുഹമ്മദ്, എം.എം.യൂനുസ്, സലീം ഹാജി തുടങ്ങി സാമൂഹിക രംഗത്തെ വിവിധമേഖലകളിലെ ആളുകൾ ജാഥയ്ക്ക് ഓച്ചിറയിൽ സ്വീകരണം നൽകി. നേതാക്കളായ ആർ.ഡി.പത്മകുമാർ, കെ.നൗഷാദ്, ഗീതാകുമാരി, ഉഷാകുമാരി, റസിയാ സാദിഖ്, റഹിം, നിധിൻ രാജ്, സെബി, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജാഥ ഡയറക്ടർ കടത്തൂർ മൻസൂർ നന്ദി പറഞ്ഞു. പ്രചരണ ജാഥ 16 ന് മാരാരി തോട്ടത്ത് സമാപിക്കും. 17 ന് രാവിലെ 10 ന് കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടക്കും.