കൊട്ടാരക്കര: പുത്തൂർ എസ്.എൻ.പുരം ഐരൂർക്കുഴി ശ്രീ ഭഗവതീ ക്ഷേത്രത്തിൽ മകരപ്പൊങ്കാല നടന്നു. ക്ഷേത്രം തന്ത്രി ചെറുപൊയ്ക മുടിപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരര് സോമയാജിപ്പാട് പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ദേവസ്വം ഭാരവാഹികളായ വി. രാജേന്ദ്രൻ, കെ. ബാബു, ഡി. എസ്. ദീപു, ഷാബുലാൽ, മേൽശാന്തി സന്തോഷ് നാരായണൻ ശാന്തി, അയിരൂർക്കുഴി ഭഗവതീ സേവാസമിതി ഭാരവാഹികളായ രതീഷ്, അശോകൻ അരുണാലയം, ചിഞ്ചു നാഥ് എന്നിവർ നേതൃത്വം നൽകി. പൊങ്കലിന്റെ ഭാഗമായി ഉദയാസ്തമയ അഖണ്ഡനാമ യജ്ഞവും നടന്നു.