 
ചാത്തന്നൂർ: കെ റെയിൽ നടപ്പിലാക്കുന്നത് സി പി എമ്മിനും പിണറായിക്കും കോഴയ്ക്കു വേണ്ടിയാണെന്നും കെ എന്നാൽ കോഴ എന്നാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെ റെയിൽ പദ്ധതി നപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും ദേശീയപാത മതിൽ കെട്ടി തിരിക്കുന്നതിനെതിരെയും യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നടത്തിയ ഏകദിന പ്രതിഷേധ സംഗമത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ സുധാകരൻ പള്ളത്ത്, സുൽഫിക്കർ സലാം, സ്റ്റാലിൻ, സൂരജ് രവി, കെ.ബി. ഷഹാൽ, സിസിലി സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.