 
കരുനാഗപ്പള്ളി: കേരളത്തെ പരിസ്ഥിതി ലോല സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. നെഹ്രു യുവകേന്ദ്രയും സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ജോൺ എഫ്.കെന്നടി സ്കൂളിൽ സംഘടിപ്പിച്ച ജൽ ജാഗരൺ അഭിയാൻ കാമ്പയിനിന്റെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ മായാ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജി. മഞ്ജുക്കുട്ടൻ, അനീഷ്,അക്ഷയ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പി. സുനിൽകുമാർ, സുധീർ ഗുരുകുലം എന്നിവർ ക്ലാസെടുത്തു. ക്ലീൻ ഇന്ത്യ കാമ്പയിനിൽ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് കരസ്ഥമാക്കിയ അലൻ എസ്.പൂമുറ്റത്തിനെ ചടങ്ങിൽ ആദരിച്ചു.