photo

പോരുവഴി: ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സി​ൽ ഉൾപ്പെടെ 5 റെക്കാഡ് ബുക്കുകളിൽ ഇടംനേടി മൂന്നു വയസുകാരി. ശാസ്താംകോട്ട മുതുപിലാക്കാട് ഭരണിക്കാവിൽ കിഴക്കേതിൽ ഐഷാനി​ വി.അമലാണ് നാടിന്റെ അഭിമാനമായത്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌, ഇന്റർനാഷണൽ ബുക്ക്‌ ഒഫ് റെക്കാഡ്, ബ്രിട്ടീഷ് വേൾഡ് റെക്കാഡ് എന്നിവയിലും ഇടം നേടി​യി​ട്ടുണ്ട്.
30 മിനിറ്റ് കൊണ്ട് 106 ജിഗസൗ പസിലുകൾ പരിഹരിച്ചാണ് ഇ കൊച്ചു മിടുക്കി ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്.

കമ്പ്യൂട്ടർ എൻജിനീയർ അമൽ മഹേന്ദ്രന്റെയും തിരുവനന്തപുരം ടെക്നോപാർക്കിൽ സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ ദേവി വൈഷ്ണവിയുടെയും മകളാണ്.