photo
കരുനാഗപ്പള്ളി നഗരസഭയിലെ പുതിയ റോഡുകളിലേക്കുള്ള പ്രവേശനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം മന്ത്രി സജിചെറിയാൻ ഓൺലൈനിലൂടെ നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലപ്പാട് പഞ്ചായത്തിലും കരുനാഗപ്പള്ളി നഗരസഭയിലുമായി മൂന്ന് റോഡുകളാണ് പൂർത്തിയാക്കിയത്. നഗരസഭയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ കോട്ടയിൽ രാജു റോഡ് തുറന്നു കൊടുത്തു. കൗൺസിലർമാരായ എം. ശോഭന, പടിപ്പുര ലത്തീഫ്, ഇന്ദുലേഖ, സീമാ സഹജൻ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് പങ്കെടുത്തു..