 
കരുനാഗപ്പള്ളി : ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ സൗഖ്യപ്രയാൺ @ 225 പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാല ഹാളിൽമന്ത്രി ജെ .ചിഞ്ചുറാണി നിർവഹിച്ചു. ഡോ. എബ്രഹാം വൈദ്യൻ അദ്ധ്യക്ഷനായി. ഡോ. പി. ബാബുരാജൻ സ്വാഗതം പറഞ്ഞു. കാൻസർചികിത്സ മെഡിക്കൽ ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന ഹോമിയോ ഡോക്ടർമാരെ ആദരിച്ചു. ഓൺലൈൻ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രദീപ് നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.പി.മീന, പ്രൊഫ.കെ.ആർ.നീലകണ്ഠപ്പിള്ള, ഡോ.ടി.പി .അനിൽകുമാർ, പ്രവീൺ ധർമ്മരത്നം, ഡോ. ബി. ജെ. ബിന്ദുരാജ് തുടങ്ങിയവർ സംസാരിച്ചു.