കുന്നിക്കോട് : ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ടൗൺ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള ഫ്ലഡ് ലൈറ്റ് ഫുട്ബാൾ മത്സരത്തിന്റെ ഉദ്ഘാടനം കുന്നിക്കോട് എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.മുഹമ്മദ് അസ്‌ലം നിർവഹിച്ചു. എച്ച്.മൂസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ജെ.റിയാസ്, സ്വാഗതസംഘം ചെയർമാൻ വഹാബ്, ബ്ലോക്ക് പ്രസിഡന്റ് എ.എ.വാഹിദ്, മുഹമ്മദ് അനീസ്, അൻവർ, റഫീക്ക്, അൻവർഷാ, ഇർഫാൻ, ഷെഹീം തുടങ്ങിയവർ സംസാരിച്ചു.