 
കുന്നിക്കോട് : കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സി.പി.ഐ കുന്നിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥ സംഘടിപ്പിച്ചു. കോട്ടവട്ടം ജംഗ്ഷനിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ആർ.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.നൗഷാദ് ക്യാപ്റ്റനും, കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അജിതാ സുരേഷ് വൈസ് ക്യാപ്റ്റനുമായ ജാഥയിൽ മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ പി.പ്രസാദ്, ആർ.അജികുമാർ, എം.അജിമോഹൻ, ബി.അജിത് കുമാർ, സി.കെ.സുരേഷ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എസ്.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. വിളക്കുടി, മേലില, വെട്ടിക്കവല ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തിയ ജാഥ വെട്ടിക്കവല ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം എ.ഐ.വൈ.എഫ് ദേശീയ കമ്മിറ്റിയംഗം ആർ.ജയൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജെ.മോഹൻ കുമാർ, വൈ.സന്തോഷ് കുമാർ, ടി.എസ്.ജയചന്ദ്രൻ, എം.മഹേഷ്, എൻ.നിസാമുദ്ദീൻ, സുനു രാജേഷ് തുടങ്ങിയവർ സംസാരിച്ചു.