പുനലൂർ: സ്നേഹ ഭാരത് മിഷൻ ഇന്റനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് തെന്മല മേഖല സമിതിയുടെ നേതൃത്വത്തിൽ നിർദ്ധനരായ പത്ത് കുടുംബങ്ങളെ ഏറ്റെടുക്കൽ, ഭക്ഷ്യധാന്യകിറ്റുവിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവ നടന്നു. എസ്.എൻ.ഡി.പി യോഗം ഇടമൺ 34 ശാഖ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ഉറുകുന്നു റൂറൽ സഹകരണ സംഘം പ്രസിഡന്റുമായ കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. മേഖല സമിതി പ്രസിഡന്റ് ആർ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദിക സെബാസ്റ്റ്യൻ, ജി.ഗിരീഷ്കുമാർ,ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എം.എം.ഫെറീഷ്, ട്രസ്റ്റ് ചെയർമാൻ എസ്.ഇ.സജ്ഞയ്ഖാൻ, ട്രസ്റ്റ് സെക്രട്ടറി വത്സലാമ്മ, ട്രഷറർ കുട്ടിയമ്മ, കുടുംബ ക്ഷേമ സമിതി ചെയർമാൻ സി.എസ്.ബഷീർ, പ്രവർത്തക സമിതി സംസ്ഥാന ചെയർമാൻ പച്ചയിൽ ബാഹുലേയൻ, മേഖല കമ്മിറ്റി സെക്രട്ടറി കെ.എം.മാത്യു, ട്രഷറർ ഷിഹാബ്, കൊടിയിൽ മുരളി, പൊന്നി തെന്മല തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ പ്രതിഭകളെ ആദരിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാറും ഗ്രാമ പഞ്ചായത്ത് അംഗം നാഗരാജനും ചേർന്ന് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.