rvsmhss
ആർ. വി. എസ്.എം. എച്ച് എസ് എസിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ എൻ. എസ്. എസ് ജില്ലാ കൺവീനർ അശോക് കുമാറിൽ നിന്ന് രാജരാജവർമ്മ ഗ്രന്ഥശാല സെക്രട്ടറി ബി. ഹരിമോഹൻ കുമാർ ഏറ്റുവാങ്ങുന്നു

ഓച്ചിറ: പ്രയാറിന്റെ അക്ഷരമുത്തശ്ശിക്ക് പുസ്തകസമ്മാനവുമായി ആർ.വി.എസ്.എം. എച്ച്. എസ്.എസിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളെത്തി. നൂറ്റിയേഴ് വർഷത്തെ പാരമ്പര്യമുള്ള പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാലയ്ക്കാണ് കുട്ടികൾ സമ്മാനമായി പുസ്തകങ്ങൾ നൽകിയത്. എൻ. എസ്. എസ് യൂണിറ്റിന്റെ അക്ഷരദീപം വായിച്ചു വളരാം പദ്ധതി പ്രകാരമാണ് പുസ്തകങ്ങൾ നൽകിയത്. വിവിധ വീടുകളിൽ സന്ദർശനം നടത്തി മുപ്പതിനായിരത്തോളം രൂപയുടെ വിലവരുന്ന ഇരുന്നൂറ്റി ഇരുപത് പുസ്തകങ്ങൾ ശേഖരിച്ചത് കൈമാറിയത്. എൻ. എസ്. എസ് ജില്ലാ കൺവീനർ അശോക് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. രാജരാജവർമ്മ ഗ്രന്ഥശാല സെക്രട്ടറി ബി. ഹരിമോഹൻ കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്‌കൂൾ ഹെഡ് മിസ്ട്രസ് പി. മായ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടി. ശ്രീകുമാരി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എസ്. വിമൽകുമാർ, അഡ്വൈസറി ബോർഡ് അംഗം കിരൺ അരവിന്ദ്, അമ്പിളിക്കല, വോളന്റിയർ ലീഡർമാരായ അനുഷ്ക അനിൽകുമാർ, ദേവനാരായണൻ എന്നിവർ സംസാരിച്ചു.