photo
കെ.എൻ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം, ലോക്കൽകമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.എൻ. ബാലകൃഷ്ണപിള്ളയുടെ 21-ാം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വെട്ടത്ത് മുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ജെ. സോമൻ അദ്ധ്യക്ഷനായി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്, കരുനാഗപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ മനയ്ക്കൽ, ആർ കുട്ടൻ എന്നിവർ സംസാരിച്ചു.