t

കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനതോത് തടയാൻ കൂടുതൽ നിയന്ത്റണങ്ങൾ ഏർപ്പെടുത്തി കളക്ടറുടെ ഉത്തരവ്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ്, തദ്ദേശസ്വയംഭരണം, റവന്യ വകുപ്പുകൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ലഭ്യമാക്കണം.

എല്ലാ ചടങ്ങുകളും പൊതു പരിപാടികളും ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യുന്നുവെന്ന് പൊലീസ് മേധാവികളും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ഉറപ്പുവരുത്തണം. കൊവിഡ് ക്ലസ്​റ്ററുകളിൽ നിയന്ത്റണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ചുമതല നൽകിയിട്ടുണ്ട്. നിയന്ത്റണം മറികടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

# വീണ്ടും വർക്ക് ഫ്രം ഹോം

 സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം

 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്​റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് അടച്ചിടണം
 സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സ്ന്താപനങ്ങളിലും യോഗങ്ങളും ചടങ്ങുകളും ഓൺലൈനിൽ മാത്രം

 പൊതുപരിപാടികളിൽ പരമാവധി 50 പേർ മാത്രം
 ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് 30 ൽ കൂടുതലായാൽ പൊതുപരിപാടികൾ അനുവദിക്കില്ല

 ബാറുകളിലും ഭക്ഷണശാലകളിലും ഇരിപ്പിട ക്രമീകരണം 50 ശതമാനം മാത്രം

 എല്ലാ കടകളും ഓൺലൈൻ ബുക്കിംഗും വില്പനയും പ്രോത്സാഹിപ്പിക്കണം
 മാളുകളിൽ തിരക്ക് അനുവദിക്കില്ല. 25 ചതുരശ്ര അടിയിൽ ഒരാളെന്ന നിലയിൽ ക്രമീകരണം


# പരിശോധന മാനദണ്ഡം

 രോഗികൾക്ക് ഏകാന്തവാസം. 60ന് മുകളിൽ പ്രായമുള്ളവർ, മ​റ്റു രോഗങ്ങളുള്ളവർ എന്നിവർക്ക് അടിയന്തര പരിചരണ ക്രമീകരണം
 പ്രസവം ഉൾപ്പടെ അടിയന്തര ശസ്ത്രക്രിയകൾ വൈകിപ്പിക്കരുത്

 പരിശോധനാ സൗകര്യത്തിന്റെ അപര്യാപ്തത കാരണമാക്കി ഇത്തരം കേസുകൾ റഫർ ചെയ്യരുത്

 ശസ്ത്രക്രിയ ആവശ്യമായവർക്ക് രോഗലക്ഷണമില്ലെങ്കിൽ കൊവിഡ് പരിശോധന നിർബന്ധമല്ല

 രോഗികളെ ഒരാഴ്ചയിൽ ഒന്നിലധികം തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കരുത്
 രോഗലക്ഷണം പ്രകടമല്ലാത്തവർ, പോസി​റ്റിവ് ആയവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടാത്തവർ, അന്തർ സംസ്ഥാന യാത്രികർ, ഗൃഹനിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെട്ടവർ, കൊവിഡ് ഭേദമായി ആശുപത്രിവാസം കഴിഞ്ഞവർ എന്നിവർക്ക് പരിശോധന ആവശ്യമില്ല

 ചുമ, പനി, തൊണ്ടവേദന, രുചി/മണം നഷ്ടമായവർ, ശ്വാസതടസം ഉള്ളവർ, പോസി​റ്റിവ് ആയവരുമായി സമ്പർക്കമുള്ള ഗുരുതരാവസ്ഥയിലുള്ളവർ, 60ന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, കരൾ/വൃക്ക രോഗികൾ, വിദേശത്ത് നിന്ന് എത്തിയവർ, പോകുന്നവർ എന്നിവർക്ക് കൊവിഡ് പരിശോധന നിർബന്ധം

# ആന എഴുന്നള്ളത്തിന് നിയന്ത്രണം

 ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പരമാവധി 5 ആനകളെ എഴുന്നള്ളിക്കാം

ഏഴിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ ഒരു മാസം മുമ്പ് നിരീക്ഷണ സമിതിക്ക് അപേക്ഷ നൽകണം

 വനം വകുപ്പ്, എലിഫന്റ് സ്‌ക്വാഡ്, ഫയർ ഫോഴ്‌സ് എന്നിവയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ അനുമതി

 രാവിലെ 10ന് ശേഷവും വൈകിട്ട് നാലിനു മുമ്പും ആനകളെ എഴുന്നള്ളിക്കാൻ പാടില്ല

 നിർദ്ദേശങ്ങളെല്ലാം അംഗീകരിച്ചുള്ള സത്യവാങ്മൂലം ക്ഷേത്രം കമ്മി​റ്റി സെക്രട്ടറി നൽകണം

# അടിയന്തരഘട്ട ഫോൺ നമ്പരുകൾ

 കൊവിഡ് കൺട്രോൾ റൂം: 0474 2797609, 8589015556

 ആംബുലൻസ് കൺട്രോൾ റൂം: 7594040759, 7592004857

 ഓക്‌സിജൻ വാർ റൂം: 7592003857, 0474 2794007, 2794023, 2794025, 2794027, 2794021

 കൊവിഡ് മരണ സ്ഥിരീകരണ വിവരം: 7592006857