കരുനാഗപ്പള്ളി : സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ അടുത്ത മാസം 15 മുതൽ 24 വരെ ഒന്നാമത് കേരള ഒളിമ്പിക്സ് നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും ജില്ലാ ആർച്ചറി അസോസിയേഷനും ചേർന്ന് പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ ആർച്ചറി മത്സരങ്ങളുടെ ഉദ്ഘാടനം ഡോ. സുജിത് വിജയൻ പിള്ള എം. എൽ.എ നിർവഹിച്ചു.
ജില്ലാ ആർച്ചറി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി മുഖ്യ അതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.ജയകൃഷ്ണൻ, അടൂർ കെ.എ.പി ബറ്റാലിയൻ എ.സി.പി സുമേഷ്, ആർച്ചറി അസോസിയേഷൻ സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ് , എസ് ലാലു, അഡ്വ. സജീന്ദ്രകുമാർ, എ.കെ.ആനന്ദ്കുമാർ, ക്രിസ്റ്റഫർ ഡിക്കോസ്റ്റ, മനോജ് കുമാർ, ഗോപാലകൃഷ്ണൻ,എസ്.സജിത്, സാജൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി സമ്മാനദാനം നിർവഹിച്ചു.